രാത്രി വൈകി കാഞ്ഞിരപ്പള്ളിയിലും പൊന്‍കുന്നത്തും എത്തുന്ന യാത്രക്കാര്‍ക്ക് പാലായിലെത്തുവാന്‍ വഴി തുറന്ന് കെ.എസ്.ആര്‍.ടി.സി. കുമളി ഭാഗത്തു നിന്നും, കട്ടപ്പന ഭാഗത്തു നിന്നും, പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത വഴിയും, രാത്രി കാലത്ത് കാഞ്ഞിരപ്പള്ളിയിലും, പൊന്‍കുന്നത്തും വൈകി എത്തുന്ന പാലാ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് രാത്രി 10.10 ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും പൊന്‍കുന്നം ,പൈക വഴിയാണ് പാലായ്ക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 11 ന് ഈ സര്‍വ്വീസ് പാലായില്‍ എത്തും. നിലവില്‍ പൊന്‍കുന്നം ഭാഗത്തു നിന്നും രാത്രി 8.45ന് ശേഷം പൈക, പാലാ ഭാഗത്തേക്ക് ബസ് സര്‍വീസ് ഇല്ലാത്ത സ്ഥിതിയായിരുന്നു. ഓട്ടോറിക്ഷയേയും മറ്റു വാഹനങ്ങളേയും ആശ്രയിച്ചായിരുന്നു യാത്ര. സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് അധികൃതര്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നതെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം പറഞ്ഞു. കാത്തിരപ്പള്ളിയില്‍ നിന്നും ഈരാറ്റുപേട്ട വഴിയും നിലവില്‍ സര്‍വ്വീസുകള്‍ ഉണ്ട്.





0 Comments