Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ മോട്ടോര്‍ വാഹന വകുപ്പ് ചെറുകിട ചരക്ക് വാഹനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നതായി പരാതി



പാലായില്‍ മോട്ടോര്‍ വാഹന വകുപ്പ് ചെറുകിട ചരക്ക് വാഹനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നതായി പരാതി. അമിത പിഴ ഈടാക്കുന്നത് മൂലം ചരക്ക് വാഹനങ്ങള്‍ക്ക് തൊഴില്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടാവുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ നീളം കൂടിയ ഇരുമ്പ് കമ്പികള്‍,  മേച്ചില്‍ ഷീറ്റുകള്‍, പൈപ്പുകള്‍ എന്നിവ കുറഞ്ഞ അളവില്‍ പണിസ്ഥലത്ത് എത്തിക്കുന്നത് ചെറുകിട വാഹനങ്ങളിലാണ്. ഈ വസ്തുക്കളുടെ നീക്കം തടസ്സപ്പെടുത്തുന്ന രീതിയിലാണ് പിഴ ഈടാക്കുന്നത് എന്ന് കെ.ടി.യു.സി.(എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലി പറഞ്ഞു. ഭീമമായ തുകയാണ് പിഴ ചുമത്തുന്നത്.  വാഹന ഉടമയ്ക്ക് ഉയര്‍ന്ന നികുതി നിരക്കുകള്‍ക്ക് പുറമേ, പിഴ കൂടി അടച്ച് വാഹനം ഓടിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അമിതമായി പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.




Post a Comment

0 Comments