Breaking...

9/recent/ticker-posts

Header Ads Widget

മേജര്‍ രാമസ്വാമി പരമേശ്വരന് സ്മാരകമുയര്‍ന്നു.



മേജര്‍ രാമസ്വാമി പരമേശ്വരന് ജന്മനാടായ രാമപുരത്ത് സ്മാരകമുയര്‍ന്നു. ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ പരം വീര്‍ ചക്ര നല്‍കി രാജ്യം ആദരിച്ച മഹദ് വ്യക്തിത്വമാണ് രാമപുരം സ്വദേശിയാണ് മേജര്‍ രാമസ്വാമി പരമേശ്വര്‍. സ്വതന്ത്ര ഇന്ത്യയില്‍ 21 സൈനികര്‍ക്ക് മാത്രമെ സൈന്യത്തിന്റെ പരമോന്നത ബഹുമതിയായ പരം വീര്‍ ചക്രം ലഭിച്ചിട്ടുള്ളു.. ജന്മനാടായ രാമപുരത്ത് ബസ്റ്റാന്‍ഡിന് സമീപം ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ സ്ഥലത്താണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. എക്‌സ് സര്‍വ്വീസ് മെന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മ്മിച്ചത്.  പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമണ്ടര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ സ്മാരകം അനാച്ഛാദനം ചെയ്തു. റിട്ടയേഡ് കേണല്‍ KVN ആചാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കേണല്‍ പത്മനാഭന്‍, രാമനാഥന്‍ രാമേശ്വരി , മേജര്‍ വി.എം  ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. 1987 നവംബര്‍ 25 ന് ശ്രീലങ്കയില്‍ ശത്രുക്കളോട് പോരാടിയാണ് മേജര്‍ രാമസ്വാമി പരമേശ്വരന്‍ വീരമൃത്യു വരിച്ചത്. രാഷ്ടിയ സാമൂഹിക സാസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments