സ്‌കൂള്‍ കുത്തി തുറന്ന് പണം മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂര്‍ ഏറാത്ത് വടകര ഭാഗത്ത് നിരപ്പേല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ മാസം പതിനാറാം തീയതി കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ സ്റ്റാഫ് റൂം കുത്തി തുറന്ന് പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ഇവിടെ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ച് അതില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ചങ്ങനാശ്ശേരി, പീരുമേട്, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, മണിമല റാന്നി, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിലായി പതിനാലോളം മോഷണക്കേസുകള്‍ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.ഐ വിദ്യ വി, സി.പി.ഓ ഗിരീഷ്, പ്രവീണ്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.


.webp)


0 Comments