Breaking...

9/recent/ticker-posts

Header Ads Widget

പൂവത്തുംമൂട് പാലത്തിലെ അപകടക്കുഴികള്‍ അടച്ചു



പേരൂര്‍ തിരുവഞ്ചൂര്‍ മേഖലകളെ ബന്ധിപ്പിക്കുന്ന  പൂവത്തുംമൂട് പാലത്തിലെ അപകടക്കുഴികള്‍ അടച്ചു. BJP ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ ഇടപെടലിലാണ്  പ്രശ്‌നം വേഗത്തില്‍  പരിഹരിക്കപ്പെട്ടത്. ബ്രിഡ്ജ് സ്പാനുകള്‍ക്കിടയില്‍ രൂപപ്പെട്ട വലിയ കുഴികളാണ് ഉദ്യോഗസ്ഥര്‍ എത്തി താല്‍ക്കാലികമായി അടച്ചത്. പാലത്തിലെ അപകടക്കുഴികളില്‍  വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവ് സംഭവമായി മാറിയതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്. പാലം സന്ദര്‍ശിച്ച ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍  PWD ബ്രിഡ്ജസ് വിഭാഗം എന്‍ഞ്ചിനീയറുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നതോടെയാണ് പ്രശ്‌നപരിഹാരം ഉണ്ടായത്. ബുധനാഴ്ച രാവിലെ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കണമെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ PWD ഉദ്യോഗസ്ഥര്‍ വന്ന സമയത്ത് വീണ്ടും ജില്ലാ പ്രസിഡന്റും ബിജെപി പ്രവര്‍ത്തകരും എത്തുകയും ,  കോണ്‍ട്രാക്ടറുമായി ബന്ധപെടുകയും ചെയ്യുകയായിരുന്നു. കുഴി താല്‍ക്കാലികമായി അടപ്പിച്ചതിനുശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി സോബിന്‍ലാല്‍, ജില്ലാ ട്രഷറര്‍ ഡോ: ശ്രീജിത്ത് കൃഷ്ണന്‍, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍, കൗണ്‍സിലര്‍ സിന്ധു കറുത്തേടം, ഏറ്റുമാനൂര്‍ മണ്ഡലം യുവമോര്‍ച്ച വൈസ് പ്രസിഡന്റ് രാജേഷ്‌കുമാര്‍, മഞ്ജു സുരേഷ്, ശ്യാം മറ്റക്കര  തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.




Post a Comment

0 Comments