Breaking...

9/recent/ticker-posts

Header Ads Widget

കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതിയുടെ അമ്മ



വലവൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ അമ്മ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. മരിച്ച പ്രീതിയുടെ സുഹൃത്ത് പ്രകാശന്‍ പ്രീതിയെ കൊലപ്പെടുത്തിയാണെന്നാണ് അമ്മ ഉഷ പറയുന്നത്. പ്രകാശന്‍ പല തവണ തന്നെയും മകളെയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഉഷ പറഞ്ഞു. പ്രീതിയെ പിടിച്ച് കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട്. വീട്ടില്‍ വന്ന് സാധനങ്ങള്‍ ഒക്കെ നശിപ്പിച്ചിരുന്നു. പ്രീതി മറ്റെരു വിവാഹ ആലോചനടത്തിയിരുന്നു. ഇതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഉഷ പറയുന്നു. തുണി അലക്കാന്‍ പോയ പ്രീതിയെ വിളിച്ച് കൊണ്ട് പോവുകയായിരുന്നുവെന്നും ഉഷ പറഞ്ഞു.  പ്രീതിയുടെ മൃതദേഹം ഇന്ന് പാലാ ജനറലാശുപത്രിയില്‍ പോസ്റ്റ്ുമോര്‍ട്ടം നടത്തി. മൃതദേഹം പാലാ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് പഞ്ചായത്തംഗം വല്‍സമ്മ തങ്കച്ചന്‍ പറഞ്ഞു.




Post a Comment

0 Comments