വൈക്കം പാലാ റോഡില്‍ മരങ്ങാട്ടുപിള്ളി ജംഗ്ഷനില്‍ റോഡില്‍ രൂപപ്പെട്ട കുഴി അപകട കെണിയാവുന്നു. കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയതാണ് കുഴി രൂപപ്പെടാന്‍ കാരണം. പൈപ്പ് ലൈന്‍ പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കുഴി അടയ്ക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത് . രാത്രിയില്‍ വരുന്ന ഇരു ചക്ര വാഹന യാത്രികര്‍ ഈ കുഴിയില്‍ ചാടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവാണ് . മഴപെയ്ത് കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ കാല്‍നടയാത്രയുടെ ദേഹത്ത് മലിനജലം തെറിക്കുന്നതും ദുരിതമാകുകയാണ്. എത്രയും വേഗം പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാതി കുഴി അടയ്ക്കണമെന്ന്ആവശ്യമുയരുന്നു.


.webp)


0 Comments