Breaking...

9/recent/ticker-posts

Header Ads Widget

18-കാരനായ വിദ്യാര്‍ത്ഥി മരണമടഞ്ഞു



സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് 18-കാരനായ വിദ്യാര്‍ത്ഥി മരണമടഞ്ഞു. ഏറ്റുമാനൂര്‍ പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ പേരൂര്‍ കണ്ണന്‍ചിറ കവലയ്ക്ക് സമീപം ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം. ഏറ്റുമാനൂര്‍ നൂറ്റൊന്നു കവല സ്വദേശി പാമ്പനായില്‍ അബ്ദുല്‍ ഇര്‍ഫാന്‍(18) ആണ് മരണമടഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ഇര്‍ഫാനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. പ്ലസ് ടു പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇര്‍ഫാന്‍. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.




Post a Comment

0 Comments