എസ്.എന്‍.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും, മഹാകവി കുമാരനാശാന്റെ 150 -ാമത് ജന്മവാര്‍ഷികാഘോഷവും ഞായറാഴ്ച നടത്തും. രാവിലെ 10 ന് കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും, പഠനോപകരണ വിതരണവും ജനറല്‍ സെക്രട്ടറി നിര്‍വഹിക്കും. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷനായിരിക്കും. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തും. എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണലേല്‍ വിഷയാവതരണം നടത്തും. യോഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി. പ്രകാശന്‍, യോഗം ബോര്‍ഡ് മെമ്പര്‍ ടി.സി. ബൈജു, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ ജയന്‍ പ്രസാദ് മേമ്മുറി, എം.എസ്.സന്തോഷ്, രാജന്‍ കാപ്പിലാംകൂട്ടം, എന്‍. ശിവാനന്ദന്‍, വി.പി. ബാബു, എം.ഡി. ശശിധരന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഹരികൃഷ്ണന്‍. ടി.എല്‍, സെക്രട്ടറി കെ.വി. ധനേഷ്, വനിതാ സംഘം പ്രസിഡന്റ് സുധാമോഹന്‍, സെക്രട്ടറി ജഗദമ്മ തമ്പി, കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി സി.എം. ബാബു, വൈസ് പ്രസിഡന്റ് കെ.എസ്. കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി 34 ശാഖാ യോഗങ്ങള്‍ കേന്ദ്രീകരിച്ച് നാലു മേഖല സമ്മേളനങ്ങള്‍ നടന്നു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ നേതാക്കളായ എ.ഡി. പ്രസാദ് ആരിശ്ശേരില്‍, സി.എം ബാബു, കിഷോര്‍കുമാര്‍, ടി.സി. ബൈജു എന്നിവര്‍ പങ്കെടുത്തു.





0 Comments