ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള ഗ്രൗണ്ട് നവീകരിച്ച് കായിക പരിശീലന സൗകര്യ മേര്‍പ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മന്ത്രി VN. വാസവന് നിവേദനം നല്‍കി. നഗരസഭാ പരിധിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാനായി നഗരസഭ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വി എന്‍ വാസവന്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നിവേദനം നല്‍കിയത്. കെ. സുരേഷ് കുറുപ്പ് MLA യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്തായി ഗാലറിയും ഓഫീസും ഡ്രസ്സിങ് റൂമും നിര്‍മ്മിച്ചിരുന്നു. ഒളിമ്പ്യന്‍ യോഹന്നാന്‍ അടക്കമുള്ളവരുടെ കായിക പ്രതിഭകളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ഗ്രൗണ്ട് നിര്‍മ്മാണത്തിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിലവില്‍ ഏറ്റുമാനൂരിലെ ഈ വിശാലമായ കളിക്കളം ആര്‍ക്കും ഉപയോഗപ്പെടാത്ത അവസ്ഥയിലാണ്.





0 Comments