കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയിലെ സ്ഥലംമാറ്റപ്പെട്ട ഓങ്കോളജി, ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ക്ക് തിരികെ നിയമനം നല്‍കി. സ്ഥലം മാറ്റത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി ക്യാന്‍സര്‍ ഒ.പി വിഭാഗവും കിടത്തി ചികിത്സാ വിഭാഗവും മുടങ്ങിയിരിക്കുകയായിരുന്നു. കിടത്തി ചികിത്സയും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളും മരുന്നും പൂര്‍ണ്ണമായി സൗജന്യമായിട്ടാണ് ആശുപത്രിയില്‍ നല്‍കിവരുന്നത്. ഡോക്ടറുടെ സ്ഥലംമാറ്റത്തെതുടര്‍ന്ന് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക താത്പര്യപ്രകാരം ഡോക്ടറെ തിരികെ എത്തിച്ച് ചികിത്സ പുനരാരംഭിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സണ്‍ മാന്തോട്ടം പറഞ്ഞു. രണ്ടാഴ്ച്ചയായി മുടങ്ങിക്കിടന്ന പോസ്റ്റ് മോര്‍ട്ടവും പുനരാരംഭിച്ചു. ഡയാലിസിസ് വിഭാഗത്തില്‍ നെഫ്രോളജിസ്റ്റിന്റെ നിയമനം അവശേഷിക്കുകയാണ്. വിവിധ സമയങ്ങളിലായി പത്തിലധികം ഡോക്ടര്‍മാരെ ഇവിടെ നിന്നും മറ്റ് ആശുപത്രികളിലേക്ക് മാറ്റി കൊണ്ടു പോയിരുന്നു. ഈ തസ്തികള്‍ എല്ലാം തിരികെ ലഭിക്കണമെന്നതാണ് ഉയരുന്ന ആവശ്യം.


.webp)


0 Comments