Breaking...

9/recent/ticker-posts

Header Ads Widget

ഈ വര്‍ഷത്തെ വാദ്യപ്രജാപതി പുരസ്‌കാരം നീലംപേരൂര്‍ രാമകൃഷ്ണന്



ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ ഈ വര്‍ഷത്തെ വാദ്യപ്രജാപതി പുരസ്‌കാരം നീലംപേരൂര്‍  രാമകൃഷ്ണന്.  ഇടമറ്റം ഓശാന മൗണ്ടില്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്ത ഗോപന്‍ പുരസ്‌കാരം നല്‍കി യോഗം ഉദ്ഘാടനം ചെയ്തു. വിശ്വാസവുമായി ബന്ധപ്പെട്ടപ്പെട്ടതും ആത്മീയമായതുമായതുമാണ്  വാദ്യകലകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാദ്യകലാപീഠം പ്രസിസന്റ് പൂവരണി സുനില്‍ മാരാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച  വാദ്യകലാപീഠം അംഗങ്ങളെ ആദരിച്ചു. യോഗത്തില്‍ വാദ്യകലാപീഠം രക്ഷാധികാരിമാരായ കുറിച്ചിത്താനം രാമചന്ദ്രമാരാര്‍, ആനിക്കാട് കൃഷ്ണകുമാര്‍, തൃക്കാരിയൂര്‍ സുരേഷ്, സെക്രട്ടറി പൂഞ്ഞാര്‍ രാധാകൃഷ്ണന്‍, സജീവന്‍ വിളക്കുമാടം, ഇടമറ്റം കണ്ണന്‍, നന്ദു കൃഷ്ണന്‍ കുമാരനെല്ലൂര്‍, മടപ്പാട്ട് ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി അരുണ്‍മാരാര്‍ വലവൂര്‍ ( പ്രസിഡന്റ്, സജീവന്‍ വിളക്കുമാടം വൈസ് പ്രസിഡന്റ്, വിശാഖ് കുറിച്ചിത്താനം സെക്രട്ടറി, രാജീവ് ഇടമറ്റം ജോ.സെക്രട്ടറി, വേണു ഭരണങ്ങാനംഖജാന്‍ജി,  പതിനൊന്നംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.




Post a Comment

0 Comments