ലേ ഓഫ് ചെയ്ത വേദഗിരി സ്പിന്നിങ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വേദഗിരി സ്പിന്നിംഗ് മില്ലിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഐഎന്‍ടിയുസി യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സക്കറിയ സേവിയര്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ അഡ്വക്കേറ്റ്ജി.ഗോപകുമാര്‍,മാത്യു കാണക്കാരി,കേ.സി. രാജീവ്,റിജോ സെബാസ്റ്റ്യന്‍, ഗിരിജ മണി, അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 160 സ്ഥിരം തൊഴിലാളികളും നൂറിലധികം കാഷ്വല്‍ തൊഴിലാളികളും ജോലി ചെയ്യുന്ന സ്ഥാപനമാണ് കോട്ടയം ടെക്‌സ്‌റ്റൈല്‍സ്. കോവിഡ് കാലഘട്ടത്തില്‍ പ്രതിസന്ധിയിലായ സ്ഥാപനത്തെ സര്‍ക്കാര്‍ ഇടപെടലിലാണ് പിന്നീട് പുനരുജീവിപ്പിച്ചത്. നിലവില്‍ പലവട്ടം ലേ ഓഫിലായ സ്ഥാപനമാണ് ഇപ്പോള്‍ രണ്ടു മാസക്കാലമായി സ്ഥിരമായി ലേ ഓഫിലായിരിക്കുന്നത്. തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റിവിറ്റിയും അടക്കമുള്ളവ പോലും കൃത്യമായി അടയ്ക്കാന്‍ സ്ഥാപനത്തിന് കഴിയുന്നില്ലെന്നും അവ വക മാറ്റി ചെലവഴിച്ചിട്ടും സ്ഥാപനത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ സ്ഥാപനത്തെ മാനേജ്‌മെന്റ് എത്തിച്ചിരിക്കുകയാണന്നും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നു. മോന്‍സ് ജോസഫ് എംഎല്‍എ മന്ത്രി പി രാജീവുമായും വിഷയം ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലേക്കാണ് കോട്ടയം ടെക്‌സ്‌റ്റൈല്‍സ് എത്തിനില്‍ക്കുന്നത്.


.webp)


0 Comments