Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി മാന്‍വെട്ടത്ത് കുളത്തില്‍ വീണ് പതിനഞ്ച്കാരന്‍ മരണമടഞ്ഞു



കടുത്തുരുത്തി മാന്‍വെട്ടത്ത് കുളത്തില്‍ വീണ് പതിനഞ്ച്കാരന്‍ മരണമടഞ്ഞു. കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആല്‍ഫ്രഡ് ജോസഫ് ജോണ്‍ (15) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ മാന്‍വെട്ടത്താണ് അപകടം നടന്നത്. കല്ലറ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ  ആല്‍ഫ്രഡും സുഹൃത്തുക്കളും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍ വീടിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങി. കുളത്തില്‍ ഇറങ്ങാതെ കൂട്ടുകാര്‍ കുളിക്കുന്നത് നോക്കി കരയില്‍ നില്‍ക്കുകയായിരുന്ന ആല്‍ഫ്രഡ് കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുളിച്ചു കൊണ്ടിരുന്ന കൂട്ടുകാര്‍ ആല്‍ഫ്രഡിനെ കരയ്‌ക്കെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടുത്തുരുത്തി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments