കേന്ദ്ര ഗവണ്‍മെന്റിന്റെ പാര്‍പ്പിട-നഗരകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.0 യുടെ ഭാഗമായി ഒക്ടോബര്‍ 2 വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.പാലാ നഗരസഭാതലത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആര്‍.വി പാര്‍ക്കില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. പാലാ സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും, കലാസൃഷ്ടി പ്രദര്‍ശനവും, പ്രസംഗ മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. നഗരസഭ ജീവനക്കാരും, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. കൗണ്‍സിലര്‍മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ സതീഷ് കുമാര്‍ ജി തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.എസ്.എസ് യൂണിറ്റിലെ കുട്ടികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ശുചിത്വത്തിനു വേണ്ടി ഒരു കൂട്ടായ്മ എന്ന സന്ദേശവുമായി നടത്തുന്ന പരിപാടികളോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബ് ടൗണ്‍ ബസ്റ്റാന്‍ഡില്‍ നടന്നു. ഫ്‌ലാഷ് മോബ് വഴി മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശം സമൂഹത്തിലേക്ക് കൈമാറാന്‍ സാധിച്ചതായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ആയ പ്രൊഫസര്‍ ജയേഷ് ആന്റണിയും, പ്രൊഫസര്‍ റോബേഴ്‌സ് തോമസും, നഗരസഭാ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോക്ടര്‍ ഗീതാ ദേവിയും അറിയിച്ചു. മാലിന്യമുക്ത പാലായും, മാലിന്യമുക്ത കേരളവും യാഥാര്‍ത്ഥ്യമാക്കുകയാണ് കലാസൃഷ്ടി പ്രദര്‍ശനം, ശുചീകരണം മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവയിലൂടെ ലക്ഷ്യമിടുന്നത്.





0 Comments