Breaking...

9/recent/ticker-posts

Header Ads Widget

ആശ ഭവനിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു



കടുത്തുരുത്തി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത്  മേമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആശ ഭവനിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. വൈക്കം എ എസ് പി, നകുല്‍ രാജേന്ദ്ര ദേശ്മുഖ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.  മുതിര്‍ന്ന അംഗം ഞീഴൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷന്‍ ആയിരുന്നു. ലളിതമായ ചടങ്ങില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ സജീവ് ചെറിയാന്‍, ആശ ഭവന്‍ പ്രസിഡണ്ട് തോമസ് , സെക്രട്ടറി മാമച്ചന്‍, ജനപ്രതിനിധികളായ സി എം ജോര്‍ജ്, അഡ്വക്കറ്റ്  മാനുവല്‍ വര്‍ഗീസ് തുടങ്ങിയവരും പങ്കുചേര്‍ന്നു. നിരവധി സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കടുത്തുരുത്തി ജനമൈത്രി പോലീസ്  ഞീഴൂര്‍ കൃഷ്ണന്‍ കുട്ടിയുടെ നേതത്വത്തിലാണ് അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കിയത്. അന്തേവാസികളുമായി ഒത്തു ചേര്‍ന്ന് അവരുടെ കലാപരിപാടികള്‍ ആസ്വദിച്ചാണ് ജനമൈത്രി പോലീസും സമിതി അംഗങ്ങളും മടങ്ങിയത്. 




Post a Comment

0 Comments