Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. അന്യം നിന്നുപോവുന്ന നെല്‍കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുന്നതിനും  കൃഷിരീതികളെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ഇല്ലാതാക്കാനും വിഷരഹിത പച്ചക്കറികളും, കാര്‍ഷിക വസ്തുക്കളും ഉത്പാദിപ്പിക്കുന്നതില്‍ പരിശീലനം നല്‍കാനുമാണ് കാര്‍ഷിക ക്ലബ് ലക്ഷ്യം വയ്ക്കുന്നത്. സ്‌കൂള്‍ മുറ്റത്ത് ആരംഭിച്ച നെല്‍കൃഷി നെല്‍പാടത്തേക്ക് വ്യാപിപ്പിക്കാനും കാര്‍ഷിക ക്ലബിന് പദ്ധതിയുണ്ട്. നല്ല ഒരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തതയിലൂടെ വിഷ രഹിതമായ നാടന്‍ കാര്‍ഷികവിളകള്‍ കൃഷി ചെയ്യുന്നതിനുമുള്ള പരിശീലന പരിപാടിയ്ക്കാണ് സ്‌കൂളില്‍ തുടക്കമിട്ടത്. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നെല്‍കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  പ്രിന്‍സിപ്പല്‍ ഫാദര്‍ സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, PTA പ്രസിഡന്റ് സജു കൂടത്തിനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments