Breaking...

9/recent/ticker-posts

Header Ads Widget

വിവിധ രാജ്യങ്ങളിലെ നാണയങ്ങളുടെ പ്രദര്‍ശനം



കപ്പലിലെ ജോലിക്കിടയില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞപ്പോള്‍ ശേഖരിച്ച നാണയങ്ങള്‍  ക്യാപ്റ്റന്‍ സന്ദീപ് വിജയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. രാമപുരം സ്വദേശിയായ സന്ദീപ് വിജയന്‍ എന്ന 33 കാരനാണ്  പ്രദര്‍ശനം ഒരുക്കിയത് . രാമപുരം റോസറി ഗ്രാമം ഓഡിറ്റോറിയത്തില്‍ നടന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു ലോകത്തിലെ  എല്ലാ രാജ്യങ്ങളുടെയും നാണയങ്ങള്‍ സന്ദീപിന്റെ ശേഖരത്തില്‍ ഉണ്ട്.  പതിനേഴാം വയസ്സില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭിച്ച സന്ദീപ് ലോകത്തിന്റെ പ്രമുഖ തുറമുഖങ്ങളെല്ലാം ജോലിയുടെ ഭാഗമായി സന്ദര്‍ശിച്ചിട്ടുണ്ട് .  ഇവിടെ നിന്നെല്ലാം ലഭിച്ച നാണയങ്ങള്‍ സന്ദീപിന്റെ ശേഖരത്തില്‍ ഉണ്ട്.  നാണയങ്ങള്‍ക്ക് പുറമേ പല രാജ്യങ്ങളുടെ വര്‍ണ്ണ ചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, ക്യാമറകള്‍, പഴയതും പുതിയതുമായ നോട്ടുകള്‍ എന്നിവയും സന്ദീപിന്റെ ശേഖരത്തില്‍ ഉണ്ട്. സന്ദീപിന്റെ നാണയപ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും കൗതുക കാഴ്ചയായി.




Post a Comment

0 Comments