സിപിഐ ഏറ്റുമാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ബിജെപിയെ പുറത്താക്കുക- രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐ ദേശീയ കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രചരണ ജാഥ സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച കാല്‍നട പ്രചാരണ ജാഥ സിപിഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ഏറ്റുമാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.വി പുരുഷന്‍ പ്രചരണ ജാഥ നയിച്ചു. വൈകുന്നേരം 5ന് പുന്നത്തുറ കാറ്റോട് ജംഗ്ഷനില്‍ ജാഥ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം മണ്ഡലം സെക്രട്ടറി വി.വൈ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സിപിഐ ഏറ്റുമാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പ്രീത സുരേഷ്, അഡ്വക്കേറ്റ് പ്രശാന്ത് രാജന്‍, എം.ടി ഷാജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments