Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട്ട് ഡിവൈഎഫ്‌ഐ -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം



പുതുപ്പള്ളിയില്‍ UDF ന്റെ വന്‍ വിജയത്തെ തുടര്‍ന്ന് മണര്‍കാട്ട് ഡിവൈഎഫ്‌ഐ -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മണര്‍കാട് വിജയമുറപ്പിച്ച ശേഷം ചാണ്ടി ഉമ്മന്‍ മണര്‍കാട് ദേവീക്ഷേത്രത്തിലെത്തി മടങ്ങിയിരുന്നു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും DYFI പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. UDFവര്‍ത്തകരെ കയ്യേറ്റം ചെയ്തതായും ആക്ഷേപമുയര്‍ന്നു. ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടിനും കടയ്ക്കും നേരെ കല്ലെറുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, രാവല്‍ മാങ്കൂട്ടത്തില്‍,  അബിന്‍ വര്‍ക്കി തുടങ്ങിയവരും സ്ഥലത്തെത്തി . ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിന്റെ നേരത്വത്തില്‍ വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചു. സംഘര്‍ഷത്തിനിടയില്‍ അബിന്‍ വര്‍ക്കിക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മിലും വാക്കേറ്റമുണ്ടായി.  പോലീസ് ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കി സംഘര്‍ഷത്തിന് അയവുവരുത്തിയത്.




Post a Comment

0 Comments