നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും തെന്നി മാറി 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട കാര്‍ യാത്രികര്‍, നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പട്ടിത്താനം-മണര്‍കാട് ബൈപ്പാസ് റോഡില്‍ തവളക്കുഴി ജംഗ്ഷന് സമീപം പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. റോഡില്‍ നിന്നും തെന്നി മാറിയ കാര്‍ സമീപത്തെ പുരയിടത്തിലെ കിണറിന് മുകളിലൂടെ നിലം തൊടാതെ കെട്ടിടത്തിനും റോഡിന്റെ സംരക്ഷണഭിത്തിക്കും ഇടയില്‍ ഇടിച്ചു വീഴുകയായിരുന്നു. കാര്‍ ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബൈപ്പാസ് റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും, നിലവില്‍ അപകടം നടന്ന സ്ഥലം സ്ഥിരം അപകടം മേഖലയായി മാറിയിട്ടുണ്ടെന്നും റോഡ് സുരക്ഷാ ഉറപ്പാക്കുവാന്‍ പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. പാലക്കാട്ടു നിന്നും തിരുവല്ലയിലേക്ക് മടങ്ങിയ കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്.





0 Comments