Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗവും, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും



ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും കരയോഗം ഓഡിറ്റോറിയത്തില്‍ നടന്നു. കരയോഗത്തിനും, കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തിനും സംയുക്തമായി ഇരുപത്തിനാല് ലക്ഷം രൂപയുടെ ബജറ്റ് പാസ്സാക്കി. കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ ബജറ്റ് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സുരേഷ് ലക്ഷ്മിനിവാസ്, പി.എസ്. ശശിധരന്‍, തങ്കപ്പന്‍നായര്‍ കൊടുങ്കയം, രാജു തുമ്പയില്‍, റ്റി.എസ്. ശിവദാസ്, ആര്‍. സുനില്‍കുമാര്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, അനിരുദ്ധ് വാണിയിടത്ത്, എസ്. അഭിനവ് കൃഷ്ണ, ചിത്ര വിനോദ്, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മജീഷ്യന്‍ കണ്ണന്‍മോന്റെ മാജിക്കുമുണ്ടായിരുന്നു.




Post a Comment

0 Comments