ഗ്ലോ ഫാമിലി ബ്യൂട്ടി ക്ലിനിക് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. അതി നൂതന സാങ്കേതിക വിദ്യകളും സൗന്ദര്യ വര്‍ധക വസ്തുക്കളും സമന്വയിപ്പിച്ചു കൊണ്ടാണ് ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ കൊച്ചുപുരയ്ക്കല്‍ ബില്‍ഡിംഗ്‌സില്‍ പുതിയ ബ്യൂട്ടി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്. 30 വര്‍ഷത്തെ സേവന പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ആരംഭിക്കുന ഗ്ലോ ഫാമിലി ബ്യൂട്ടി ക്ലിനിക്കിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് , വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ES ബിജു, ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് NP തോമസ് , വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം തുടങ്ങിയവര്‍ പകെടുത്തു. ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി വികാരി ഫാദര്‍ ജോസ് മുകളേല്‍ ആശീര്‍വ്വാദകര്‍മ്മം നിര്‍വഹിച്ചു. ബ്രൈഡല്‍ മേക്അപ് , കെരാറ്റിന്‍ ടീറ്റ്‌മെന്റ് , ഫേഷ്യല്‍ , ഹെയര്‍ സ്പാ , കളറിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് ഗ്ലോ ബ്യൂട്ടി ക്ലിനിക്കില്‍ ഒരുക്കിയിരിക്കുന്നത്.





0 Comments