Breaking...

9/recent/ticker-posts

Header Ads Widget

കൊച്ചുമലയില്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡെന്റല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു



കൊച്ചുമലയില്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡെന്റല്‍ ഹോസ്പിറ്റല്‍  കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം പനംകുഴയ്ക്കല്‍ ഷോപിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയുടെ ആശീര്‍വാദകര്‍മം കുറവിലങ്ങാട് പള്ളി അസി വികാരി ഫാ ജോസഫ് ആലാനിക്കല്‍ നിര്‍വ്വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ടെസ്സി സജീവ്, ഡാര്‍ളി ജോജി, വിനുമോന്‍ കുര്യന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി ചിറ്റക്കാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. ആധുനികവും നൂതനവുമായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ദന്താശുപത്രി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഡോ ഷാരോണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള 7-ഓളം പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭിക്കും. റൂട്ട് കനാല്‍, ഗം ട്രീറ്റ്‌മെന്റ്‌സ്, കോസ്‌മെറ്റിക് ഡെന്റിസ്ട്രി തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും എല്ലാവിധ ദന്തചികിത്സകളും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെ ലഭിക്കും.




Post a Comment

0 Comments