Breaking...

9/recent/ticker-posts

Header Ads Widget

ഗ്രന്ഥശാലകളെ കണ്‍കറന്റ് ലിസ്റ്റില്‍ പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം



ഗ്രന്ഥശാലകളെ കണ്‍കറന്റ് ലിസ്റ്റില്‍ പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യ ത്തില്‍ ഗ്രന്ഥശാലാ സംരക്ഷണ സദസ്സ സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിസന്റ ബാബു K ജോര്‍ജ് ഗ്രന്ഥശാലാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ,  ഉഴവൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെകട്ടറി റോയി ഫ്രാന്‍സിസ്, ജോയന്റ് സെക്രട്ടറി ck ഉണ്ണി കൃഷ്ണന്‍, അഡ്വ VG വേണുഗോപാല്‍ ,  ഡാന്റിസ് കൂനാനിക്കല്‍,  കെ.എസ് രാജു  , പൊന്‍കുന്നം സെയ്ദ് , ടോബിന്‍ K അലക്‌സ് , നാരായണന്‍ കാരനാട് . സിസിലി P തുടങ്ങിയവര്‍പ്രസംഗിച്ചു. 




Post a Comment

0 Comments