Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷവും, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പിതാവിന് ആദരവും



ഭരണങ്ങാനം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും,  മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പിതാവിന് ആദരവും നല്‍കി. ഇടപ്പാടി പൈകട സ്‌നേഹാരാം സ്‌കൂളില്‍ നടന്ന പ്രോഗ്രാമില്‍ ഭരണങ്ങാനം ലയണ്‍സ് ക്ലബ് പ്രസിഡന്റ്  സുരേഷ് ബാബു അധ്യക്ഷനായിരുന്നു. പ്രോഗ്രാം പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ ബിനോ ഐ കോശി മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ്ബ് ട്രഷറര്‍, ഡോ. ഇട്ടിയവിര ബാബു, ക്ലബ്ബ് സെക്രട്ടറി. റ്റി. ആര്‍.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments