ചുങ്കം മള്ളുശ്ശേരി വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടത്തി. വിശ്വകര്‍മ ദേവ പ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന, മധുര പലഹാര വിതരണം, സമ്മേളനം എന്നിവയോടെയായിരുന്നു ആഘോഷച്ചടങ്ങുകള്‍. ശാഖ പ്രസിഡണ്ട് പി.കെ. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി, തുടര്‍ന്ന് ഭദ്രദീപ പ്രകാശനംനടത്തി. മള്ളുശ്ശേരി ചെമ്പകശ്ശേരില്‍ തങ്കപ്പന്റെ ഭവനാങ്കണത്തില്‍ നടന്ന യോഗം ജില്ലാ കമ്മിറ്റി അംഗം കെ.ടി ജലീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി അംഗം പി.പി കൃഷ്ണന്‍കുട്ടി, ഭാരവാഹികളായ കെ.ആര്‍ ചന്ദ്രകുമാര്‍, ഇ ഗോപകുമാര്‍, കെ തങ്കപ്പന്‍ കെ.എം മനോജ്, മഹിളാസംഘം താലൂക്ക് പ്രതിനിധി തങ്കമണി രാജപ്പന്‍, മഹിളാസംഘം പ്രസിഡണ്ട് ജയ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments