മാന്നാനം കെ. ഇ.കോളേജില്‍ 1973, 74, 75 കാലത്തെ പ്രിഡിഗ്രി ഡിഗ്രി കോഴ്‌സുകളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. 65 വയ വയസ്സു പിന്നിട്ട പഴയ സഹപാഠികള്‍ 50 വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ആശ്ലേഷിച്ചും, പഴയ സൗഹൃദം പുതുക്കിയും ഓര്‍മ്മകള്‍ പങ്കുവച്ചുമ ഒത്തുചേരല്‍ വേറിട്ട അനുഭവമായി. സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍, അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ എന്നിവരെല്ലാം കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച അവിസ്മരണീയമായി മാറുകയായിരുന്നു. സംഘാടകസമിതി കണ്‍വീനര്‍ ബി.രാജീവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ അഡീഷണല്‍ സെക്രട്ടറി മാത്യു ജോസ്, ജോയിന്റ് സെക്രട്ടറി എന്‍. സി ആഗസ്തി , ഇമ്മാനുവല്‍ പൊടിപാറ, മാത്യു ചാത്തമല, സി. എന്‍ ബാലചന്ദ്രന്‍, പ്രൊഫസര്‍മാരായ ഇ. പി മാത്യു, പി.വി മാത്യു, യു.ന്‍ തമ്പി, ബേബി തോമസ്, തുടങ്ങിയവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.


.webp)


0 Comments