കല്യാണത്തിന് ക്ഷണമില്ലെങ്കിലും സദ്യയുണ്ണാനെത്തിയ യുവാക്കളും വരന്റെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും കടുത്തുരുത്തി ടൗണിനു സമീപത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് വധൂ വരന്മാരും ബന്ധുക്കളും ഓഡിറ്റേറിയ ത്തിലെത്തിയപ്പോഴാണ്. പരിചയമില്ലാത്ത ചിലരെ കണ്ടത്. ഇവരോട് ബന്ധുക്കള്‍ സംസാരിച്ചതോടെ വാക്കുതര്‍ക്കവും കയ്യേറ്റവുമായി. ബന്ധുക്കളില്‍ രണ്ടു പേര്‍ക്ക് പറിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷവും ഏറ്റുമുട്ടലുണ്ടായി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സദ്യയില്‍ ക്ഷണിക്കാതെയെത്തിയവര്‍ കടന്നു കൂടുമ്പോള്‍ ക്ഷണിച്ചെത്തിയവര്‍ക്ക് ഭക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യമാണ് വാക്കേറ്റത്തിനു കാരണമായത്.





0 Comments