Breaking...

9/recent/ticker-posts

Header Ads Widget

മിനിറ്റ്‌സ് തിരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ.



പാലാ നഗരസഭ  കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സ് തിരുത്തിയെന്ന ചില പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ. കൗണ്‍സില്‍ യോഗങ്ങളില്‍ അധ്യക്ഷത വഹിച്ച് എടുക്കുന്ന അജണ്ടകളില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ചെയര്‍പേഴ്‌സണാണ്. അവിടെ എടുക്കുന്ന ഭൂരിപക്ഷ കൗണ്‍സിലര്‍മാരുടെ അഭിപ്രായങ്ങളാണ് തീരുമാനങ്ങളായി മിനിറ്റ്‌സില്‍ വരുന്നത്. ഇതില്‍ ഒപ്പ് വയ്ക്കുന്നത് ചെയര്‍പേഴ്‌സണാണ്. ഓരോ വിഷയത്തിലും രാഷ്ട്രീയ കാരണങ്ങളാലോ മറ്റോ അഭിപ്രായ വ്യത്യാസം ഉള്ള കൗണ്‍സിലര്‍മാര്‍ ഉണ്ടാവാം. അവര്‍ക്ക് അതില്‍ വിയോജന കുറിപ്പ് നല്‍കാനുള്ള അവകാശവും ഉണ്ട്.  വിയോജിപ്പ് ഉള്ളവര്‍ക്ക് മിനിറ്റ്‌സ് പുറത്തിറങ്ങി 48 മണിക്കൂറിനകം രേഖാമൂലം സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്‍കാന്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം അവകാശം ഉണ്ടെന്നിരിക്കെ, അത് നല്‍കാതെ കൗണ്‍സിലില്‍ വന്ന് ചില പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വയ്ക്കുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഈ വിഷയത്തില്‍ പോലിസില്‍ പരാതി നല്‍കുമെന്ന് പറയുന്നവര്‍ക്ക് നിയമത്തിന്റെ സാമാന്യബോധം എങ്കിലും ഉണ്ടാവണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പോലീസിന് ഇതില്‍ എന്ത് അധികാരം ആണ് ഉള്ളതെന്നും പരാതിയുള്ളവര്‍ നഗരകാര്യ ഡയറക്ടര്‍ക്ക് ആണ് പരാതി നല്‍കേണ്ടതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.




Post a Comment

0 Comments