ഏറ്റുമാനൂര്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു. എന്‍.സി.എസ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷനായിരുന്നു. സെക്രട്ടറി അശോക് ആര്‍ നായര്‍, സജീവ് കണ്മണി, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടം,സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂക്കളം,കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കസേരകളി,ഓണസദ്യ എന്നിവയും ആഘോഷത്തോടനുബന്ധിച്ച് നടന്നു.





0 Comments