വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ 4-ാം വാര്‍ഷികാഘോഷവും സംസ്ഥാന പ്രതിനിധി സമ്മേളനവും കുറുപ്പുന്തറയില്‍ നടന്നു. 4 വര്‍ഷം മുന്‍പ് സംഘടനയുടെ ആദ്യസമ്മേളനം നടന്ന കുറുപ്പുന്തറ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹാളിലാണ് സമ്മേളനം നടന്നത്. സ്ഥാപക പ്രസിഡന്റ് വിനോദ് ജോസ് യോഗം ഉദ്ഘാടനം ചെയ്തു. റോജര്‍ സെബാസ്റ്റ്യന്‍, ആന്റണി കോയിക്കര, അനൂപ് നായര്‍, റോയ് മുട്ടാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. ജോസ്‌കുട്ടി മാത്യു, നൈനാന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ചെയര്‍മാനായി ജോര്‍ജ് ജോസഫ് വാതപ്പള്ളിയും, വിനോദ് കെ ജോസ്, മാത്യു കാവുങ്കല്‍, സദാനന്ദന്‍ കൊട്ടാരക്കര (വൈസ് ചെയര്‍മാന്മാര്‍) സുചിമാഷ് (സെക്രട്ടറി ) അഡ്വ. ജോസ്‌കുട്ടി മാത്യു (ട്രഷറര്‍ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.





0 Comments