മേല്‍ക്കൂര തകര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയം അപകടാവസ്ഥയിലായി. കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തി ഗവണ്മെന്റ് UP സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയാണ് അപകടാവസ്ഥയിലായത്. അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ഓഡിറ്റോറിയമാണ് അപകടാവസ്ഥയിലായത്. മേല്‍ക്കൂരയില്‍ ഇട്ടിരുന്ന ടിന്‍ ഷീറ്റുകള്‍ പകുതിയോളം കാറ്റില്‍ പറന്നു പോയി. നിലവില്‍ മഴ പെയ്താല്‍ വെള്ളം അകത്തേക്കാണ് വീഴുന്നത്. മേല്‍ക്കൂരയുടെ സീലിംഗ് അടക്കം പൂര്‍ണ്ണമായി ജീര്‍ണിച്ച അവസ്ഥയിലാണ്. കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റാന്‍ പോലും ഭയമാണെന്ന് അധ്യാപകരും പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി പനച്ചിക്കാട് പഞ്ചായത്തിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് PTA ഭാരവാഹികള്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ PTA, വിദ്യാഭാസ മന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാനാണ് PTAയുടെ തീരുമാനം.





0 Comments