മദ്യലഹരിയിലെത്തിയ സംഘം സഞ്ചരിച്ച പിക്കപ്പ് ജീപ്പ് റോഡരികിലെ കൈവരിയില്‍ ഇടിച്ചു കയറി . ഗാന്ധി നഗര്‍ മെഡിക്കല്‍ കോളജ് റോഡില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഇതുവഴി എത്തിയ രണ്ടു വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് പിക്കപ്പ് ജീപ്പ് റോഡരികിലെ കൈവരിയില്‍ ഇടിച്ചു നിന്നത്. അപകടം കണ്ട് നാട്ടുകാര്‍ കൂടിയതോടെ പിക്കപ്പ് ജീപ്പിനുള്ളിലുണ്ടായിരുന്ന ആളുകള്‍ ഓടിരക്ഷപെട്ടു. അപകടത്തിന് ഇടയാക്കിയ പിക്കപ്പിന്റെ ഡ്രൈവര്‍ പുറത്തിറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന്, സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് ബലം പ്രയോഗിച്ച് ഡ്രൈവറെ പുറത്ത് എത്തിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ഡ്രൈവരെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.





0 Comments