പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പി.എം വിശ്വകര്‍മ്മ പദ്ധതി സ്വാഗതാര്‍ഹമെന്ന് ബി.എം.എസ്. സാധാരണ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറച്ചും, അടിക്കടിയുള്ള വിലക്കയറ്റത്തിലൂടെയും ജനദ്രോഹ നടപടികള്‍ തുടരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുള്ള ഒരു മധുര പ്രതികാരമാണ് പി.എം വിശ്വകര്‍മ്മ പദ്ധതി എന്നും BMS സംസ്ഥാന സമിതി യംഗം വി.എസ്. പ്രസാദ് പറഞ്ഞു. ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലായില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസ് പാലാ, പൂഞ്ഞാര്‍ മേഖലകളുടെ ആഭിമുഖ്യത്തില്‍ പാലാ കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ളാലം പാലം ജംഗ്ഷനില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് കെ.എസ് ശിവദാസന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ് ഹരികുമാര്‍, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍.രതീഷ്, ജോസ് ജോര്‍ജ്ജ്, ശങ്കരന്‍കുട്ടി നിലപ്പന, ശുഭ സുന്ദര്‍രാജ്, എം.ആര്‍.ബിനു, കെ.ആര്‍.സുനില്‍കുമാര്‍, പി.കെ.സാജു, ജോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments