Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവ് വില്‍പന നടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു



കോട്ടയം കുമരനല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ്  വില്‍പന നടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും  പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് എത്തിയപ്പോള്‍ നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടുകയായിരുന്നു ഇയാള്‍. കുമാരനല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്ന പാറമ്പുഴ കൊശമറ്റം കോളനിയില്‍ തുണ്ടത്തില്‍ റോബിന്‍ മാത്യു (35 ) ആണ് പോലീസ് പിടിയിലായത്. റോബിന്റെ പിതാവും പോലീസ് നിരീക്ഷണത്തിലാണ്. ഹൃദ്രോഗിയായ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതായാലും ദിവസങ്ങള്‍ക്ക് മുന്‍പ് നായ പരിശീലന കേന്ദ്രത്തില്‍ പോലീസ് നടത്തിയ റോഡില്‍ 17.8 കിലോ കഞ്ചാവ്  പിടിച്ചെടുത്തിരുന്നു. പോലീസ് എത്തുമെന്ന് അറിഞ്ഞ് നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുടമാളൂര്‍ ഭാഗത്ത്  ഇദ്ദേഹം  ഉണ്ടെന്ന് സൂചന ലഭിച്ച പോലീസ് എത്തിയെങ്കിലും ഇയാള്‍ ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്   നടത്തിയ വ്യാപകമായ തിരച്ചിലിലാണ്  ഇയാള്‍ പിടിയിലായത് . തമിഴ്‌നാട് തിരുനെല്‍വേലിക്ക് സമീപത്തു നിന്നുമാണ്  അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ  ഷിജി കെ, എസ്.ഐ മാരായ മനോജ് കെ.കെ, മനോജ് പി.പി, എ.എസ്.ഐ പത്മകുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments