Breaking...

9/recent/ticker-posts

Header Ads Widget

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.



 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം  ചെറുതോടുകമുകളേൽ വീട്ടിൽ അമൽ ഷാജി(23) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റനീഷ് റ്റി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




Post a Comment

0 Comments