Breaking...

9/recent/ticker-posts

Header Ads Widget

സഹായിച്ചവരെയും പരിക്കേറ്റവരെയും പ്രതികളാക്കിയെന്ന് ആക്ഷേപം



അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും രക്ഷാപ്രവര്‍ത്തനം നടത്തിയവരെയും പ്രതികളാക്കി  ഗാന്ധിനഗര്‍  പോലീസ് കേസെടുത്തത് നീതിനിഷേധമാണെന്ന് സി.പി.ഐ. അതിരമ്പുഴ ലോക്കല്‍ സെക്രട്ടറി ടിവി തങ്കച്ചന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും അവരെ അപകട സ്ഥലത്തുനിന്ന് ആശുപത്രിയിലെത്തിച്ചവരെയുമാണ് കേസില്‍ പ്രതിയാക്കിയതെന്നാണ് ആക്ഷേപം . സെപ്റ്റംബര്‍ 10-ന്  രാത്രി 10.30 ന്  അതിരമ്പുഴ നാല്‍പാത്തിമല മൂലയില്‍ ഡേവിഡ്സണും, ബിജിന്‍ സാബു എന്നയാളും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മനോജ് എന്നയാളുടെ സ്‌കൂട്ടര്‍ ഇടിച്ചതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അപകടത്തില്‍ ബിജിന്‍ സാബുവിന്റെ വലതുകാല്‍പാദത്തിനു സാരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരുടെയും അവരെ ആശുപത്രിയിലെത്തിച്ചവരുടെയും പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് തങ്കച്ചന്‍ ആരോപിച്ചു. പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതു മൂലമാണിത്. ഇത് സംബന്ധിച്ച് ഡി.ജി.പി, ജില്ലാപോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായും ടി.വി.തങ്കച്ചന്‍ പറഞ്ഞു.




Post a Comment

0 Comments