പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലേക്ക് പഴുക്കാമണ്ഡപം സമര്‍പ്പിച്ചു. മുല്ലൂര്‍ മൂഴുശ്ശേരില്‍ വേണുഗോപാല്‍ യശശ്ശരീരയായ തന്റെ മാതാവ് സരോജിനി അമ്മയുടെ ഓര്‍മ്മക്കായാണ് പൂര്‍ണ്ണമായും തേക്കിന്‍ തടിയില്‍ നിര്‍മ്മിച്ച പഴുക്കാമണ്ഡപം സമര്‍പ്പിച്ചത്. രാവിലെ 8 മണിക്ക് ക്ഷേത്രം ഭാരവാഹികള്‍ അദ്ദേഹത്തിന്റെ വസതിലെത്തി പഴുക്കാമണ്ഡപം ഏറ്റുവാങ്ങി. തുടര്‍ന്ന് താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭക്ത്യാദരപൂര്‍വ്വം ക്ഷേത്ര സന്നിധിയില്‍ എത്തിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഏറ്റുവാങ്ങി വലിയമ്പലത്തില്‍ സ്ഥാപിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍, വൈസ് പ്രസിഡന്റ് സുരേഷ് കൊറ്റോത്ത്, സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, ജോയിന്റ് സെക്രട്ടറി മോഹനന്‍, രക്ഷാധികാരി ധനൂപ് മുല്ലൂര്‍, വനിതാസംഘം പ്രസിഡന്റ് ഭാര്‍ഗ്ഗവി ബി നായര്‍, സെക്രട്ടറി അല്ലിക്കുട്ടി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments