Breaking...

9/recent/ticker-posts

Header Ads Widget

ടോറസ് ലോറി റയില്‍വേ ഗേറ്റ് ഇടിച്ചു തകര്‍ത്തു



ടോറസ് ലോറി റയില്‍വേ ഗേറ്റ് ഇടിച്ചു തകര്‍ത്തു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിലാണ് ടോറസ് ലോറി തട്ടിയത്. ഉച്ചകഴിഞ്ഞ് 2:40 ഓടെ  ആയിരുന്നു അപകടം.  റെയില്‍വേ ഗേറ്റിലൂടെ ദിശ തെറ്റിയെത്തിയ  ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ടോറസ്  വെട്ടിച്ചതിനെ തുടര്‍ന്നാണ് ഗേറ്റിന്റെ ലോങ്ങ് ബാര്‍ ഒടിഞ്ഞു പോയത്. അപകടം നടന്ന ഉടനെ പോക്കറ്റ്  റോഡിലൂടെ ഓട്ടോറിക്ഷ ഓടിച്ചു പോവുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ പോലീസും എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. അപകടം റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. പാറോലിക്കല്‍ അതിരമ്പുഴ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.




Post a Comment

0 Comments