Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും സുതാര്യത ഉറപ്പു വരുത്താനും സഹകരണ ഭേദഗതി ബില്‍



സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും സുതാര്യത ഉറപ്പു വരുത്താനും കഴിയുന്ന തരത്തിലുള്ള സഹകരണ ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയതെന്ന് മന്ത്രി വി.എന്‍ വാസവന്‍. 2.5 ലക്ഷം കോടിയുടെ നിക്ഷേപമുള്ള സഹകരണ മേഖലയില്‍ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പുതിയ ഭേദഗതി ബില്ലിലുണ്ട്. മൂന്നു തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി ഒരു ഭരണ സമിതിക്ക് തുടരാന്‍ കഴിയില്ല.  സഹകരണ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി 40 വയസ്സില്‍ താഴെ പ്രായമുള്ള ഒരു പുരുഷനും ഒരു സ്ത്രീയും ഭരണ സമിതിയിലുണ്ടാവണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലയുടെ വായ്പാവശ്യങ്ങള്‍ പരിഹരിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും സഹകരണ പ്രസ്ഥാനം മുന്നോട്ടു വരുമ്പോള്‍ നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും പ്രവര്‍ത്തനങ്ങളിലെ സുതാര്യയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്ന ഹകരണ ഭേദഗതി ബില്‍ ഐകകണ്ഠ്യന പാസാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.




Post a Comment

0 Comments