Breaking...

9/recent/ticker-posts

Header Ads Widget

സന്മനസ്സ് കൂട്ടായ്മയുടെ പാറത്തോട് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു



സന്മനസ്സ് കൂട്ടായ്മയുടെ പാറത്തോട് യൂണിറ്റ്  പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ 16 വര്‍ഷക്കാലമായി പാലാ, പൈക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന     സന്മനസ്സ് കൂട്ടായ്മ  പാറത്തോട് പള്ളിമുക്ക് ജംഗ്ഷനിലാണ് പുതിയ ഓഫീസ് തുറന്നത് . കൂട്ടായ്മയുടെ യൂണിറ്റ് പ്രസിഡന്റ് ഗ്രേസി ചെറുകുന്നേലിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ സന്മനസ് ജോര്‍ജ് പ്രവര്‍ത്തനോദ്ഘാടനം   നിര്‍വഹിച്ചു. നിരാലംബരായ കിഡ്‌നി രോഗികള്‍ക്ക്  ഡയാലിസിസ് കിറ്റ്, രോഗികള്‍ക്ക് മരുന്ന്, ഭക്ഷണസാധനങ്ങള്‍, അരി എന്നിവ എല്ലാ വെള്ളിയാഴ്ചകളിലും പൊതുയോഗങ്ങളോട് അനുബന്ധിച്ച് വിതരണം ചെയ്യുന്നതാണ് എന്ന  മുഖ്യ പ്രഭാഷണം നടത്തിയ ബിജോയ് മണര്‍കാട് അറിയിച്ചു.  റീജഹാന്‍, ജോജോ ചക്കാമ്പുഴ, ഡെയ്‌സി, ഗ്രേസി, സിന്ധു എന്നവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.




Post a Comment

0 Comments