Breaking...

9/recent/ticker-posts

Header Ads Widget

സീനിയേഴ്‌സ് ലിവിംഗ് ഹോം പേരൂരില്‍ കാരിത്താസ് എഡ്യൂസിറ്റിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ചു



ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സീനിയേഴ്‌സ് ലിവിംഗ് ഹോം പേരൂരില്‍ കാരിത്താസ് എഡ്യൂസിറ്റിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ക്‌നാനായ സമുദായത്തിലെ ഭൂരിപക്ഷം ചെറുപ്പക്കാരും വിദേശത്തായത്തോടെ അവരുടെ മാതാപിതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ക്‌നാനായ ഹാപ്പി ഹോം ആരംഭിക്കുന്നത്. ക്‌നാനായ ഹാപ്പി ഹോം മന്ദിരത്തിന്റ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. മന്ദിര ഉദ്ഘാടനം മന്ത്രി V N വാസവന്‍ നിര്‍വഹിച്ചു. ക്‌നാനായ ഹാപ്പി ക്ലബ്ബിന്റെയും ജിമ്മിന്റെയും ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ MP നിര്‍ വഹിച്ചു. ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തില്‍ ക്‌നാനായ ഹാപ്പി ഹോം ചെയര്‍മാന്‍ ജോയി മുപ്രാപ്പള്ളി അധ്യക്ഷനായിരുന്നു. ഹാപ്പി ക്ലബ്ബ് മെമ്പര്‍ഷിപ്പ് വിതരണം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. രൂപതാ വികാരി ജനറാള്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട്, നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്ജ്  Ex MLA, നഗരസഭാംഗം വിജി ഫ്രാന്‍സിസ്, ജോയി ജോസഫ് കൊടിയന്ത്ര,  KCC പ്രസിഡന്റ് PA ബാബു, ഫാദര്‍ സൈമണ്‍ പുല്ലാട്ട് , ഫാദര്‍ അനിയന്‍ K പോള്‍,  സൈമണ്‍ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക് താക്കോല്‍ ദാനവും ക്രിസ്തു രാജ പ്രതിമയുടെയും  ക്‌നായി തോമ്മാ പ്രതിമയുടെയും കാനായിലെ കല്യാണം ആര്‍ട്ട് പെയിന്റിംഗിന്റെയും അനാച്ഛാാദന കര്‍മ്മവും നടന്നു.




Post a Comment

0 Comments