Breaking...

9/recent/ticker-posts

Header Ads Widget

പാലിയേറ്റീവ് കെയർ സെന്റർ തുറക്കുന്നു



സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിന്റെ  ഉദ്ഘാടനം സെപ്റ്റം ബർ 17 ന് ഞായറാഴ്ച 3ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്  ഡോക്ടർ ടി.കെ. ജയകുമാർ  നിർവഹിക്കും. പാലാ റോഡിൽ രാമകൃഷ്ണ ബിൽഡിംഗ്സിൽ നടക്കുന്ന യോഗത്തിൽ സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡണ്ട് ഡോക്ടർ വി.വി.സോമൻ അധ്യക്ഷനായിരിക്കും. യോഗത്തിൽ സാന്ത്വന പരിചരണത്തിനായുള്ള വാഹന സർവീസ് താക്കോൽ ദാനം വ്യവഹാരുതി സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഇ പി കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. ശ്രവണസഹായി കൈമാറ്റം ഡോക്ടർ ടി. യു.സുകുമാരനും, മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം വി.കെ. ജിനചന്ദ്ര ബാബുവും നിർവഹിക്കും. അഡ്വക്കറ്റ്  ബി ജയചന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, ജനപ്രതിനിധികൾ വിവിധ സാമുദായിക സംഘടന പ്രതിനിധികൾ  തുടങ്ങിയവർ പ്രസംഗിക്കും. സേവാഭാരതിയുടെ സാന്ത്വന പരിചരണ വിഭാഗത്തിനായി ഏറ്റുമാനൂർ സ്വദേശികളും വിദേശത്ത് ഡോക്ടർമാരായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡോക്ടർ രാജശേഖരൻ നായരും ഭാര്യ ഡോക്ടർ സരസുമാണ്,25 കോടിയധികം രൂപ വിലമതിക്കുന്ന പതിനായിരം സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടവും അതിനോട് ചേർന്നുള്ള സ്ഥലവും  സേവാഭാരതിക്ക് സൗജന്യമായി വിട്ടു നൽകിയത്. ഈ കെട്ടിടത്തിൽ മുൻപ് ഡോക്ടർ രാജശേഖരന്റെ മാതാപിതാക്കൾ ഹോമിയോ ആശുപത്രി നടത്തി വരികയായിരുന്നു. രാമകൃഷ്ണ ബിൽഡിംഗ് കേന്ദ്രീകരിച്ച്   സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കിടപ്പു രോഗികൾക്കും അവരവരുടെ വീടുകളിൽ എത്തി വൈദ്യസഹായം അടക്കമുള്ള പരിചരണം ലഭ്യമാക്കും.. സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഭാഗമായി  വിപുലമായ സേവനങ്ങൾ കിടപ്പുരോഗികൾക്കായി നൽകുവാനുള്ള ശ്രമത്തിലാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സേവാഭാരതി ഭാരവാഹികളായ ഡോക്ടർ വി.വി. സോമൻ, സഹസ്രനാമ അയ്യർ, എം എ രാജീവ്, സംഗീത് സദാശിവൻ എന്നിവർ പങ്കെടുത്തു



Post a Comment

0 Comments