അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സ്‌നേഹപൂര്‍വം കുഞ്ഞുഞ്ഞിന് എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ന്യൂബീറ്റ്‌സ് എന്റര്‍ടൈനേഴ്സ് ഒരുക്കിയ ഈ ചിത്രം ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. സഞ്ജു പുത്തന്‍പുരക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വേഷം അഭിനയിച്ചിരിക്കുന്നത് ടിവി താരം സന്തോഷ് പ്രഭയാണ്. ക്യാമറ അനില്‍ പി സാമുവലും പശ്ചാത്തല സംഗീതം ഒരുക്കിയത് അനിറ്റ് പി ജോയിയുമാണ്. ഉമ്മന്‍ ചാണ്ടിയുടെ പൊതുപ്രവര്‍ത്തന ശൈലി യുടെ തന്മയത്വത്തോടെ യുള്ള ചിത്രീകരണമാണ് ഹ്രസ്വചിത്രത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കുറവിലങ്ങാട് സ്വദേശികളായ സുനില്‍ ആശാന്‍, സഞ്ജു പുത്തന്‍ പുരയ്ക്കല്‍, എസ് ജെ ബിജോ, മധു എന്നിവരാണ് ന്യൂബീറ്റ്‌സ് എന്റര്‍ടൈനേഴ്സിന്റെ അണിയറക്കാര്‍.


.webp)


0 Comments