മാലിന്യ വിമുക്ത പ്രവര്‍ത്തനങ്ങളില്‍ യുവജനതയെ അണിനിരത്തുന്ന ഇന്ത്യന്‍ സ്വച്ചതാ ലീഗ് 2.0 (ഐഎസ്എല്‍ 2.0) ക്യാമ്പയിന്റെ ഏറ്റുമാനൂര്‍ നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ഷാജി അധ്യക്ഷത വഹിച്ചു.സമ്മേളത്തില്‍ ഇന്ത്യന്‍ സ്വച്ഛതാ ലീഗ് ക്യാമ്പയിന്റെ നഗര സഭാ അംബാസിഡര്‍ ആശാ പ്രദീപ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ,നാഷല്‍ സര്‍വ്വീസ് സ്‌കീം വേളന്റിയേഴ്‌സ്, കുടുംബശ്രീ,ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോഗോ പ്രകാശനം, വിളംബര ജാഥ, ശുചിത്വ ക്വിസ്സ് മത്സരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു





0 Comments