തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടന്നു. ഏറ്റുമാനൂര്‍ ശ്രീ മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ ക്ഷേത്രം കോമരാചാര്യന്‍ കെ.സി ശിവനാചാരി ഭദ്രദീപം കൊളുത്തി. തുടര്‍ന്ന് വിശ്വകര്‍മ്മ പൂജയും നടന്നു. തമിഴ് വിശ്വബ്രഹ്‌മ സമാജം പ്രസിഡന്റ് പി പ്രമോദ് കുമാര്‍ പതാക ഉയര്‍ത്തി വിശ്വകര്‍മ്മദിന സന്ദേശം നല്‍കി സമാജം വൈസ് പ്രസിഡന്റ് പി.എച്ച് പ്രദീപ്, ഖജന്‍ജി പി.കെ രമേശ്, മഹിളാസമാജം പ്രസിഡന്റ് രാജമണി കുമാരസ്വാമി എന്നിവര്‍ ആശംസയര്‍പ്പിച്ചു. സെക്രട്ടറി പി.പി വിനയകുമാര്‍, കമ്മിറ്റി അംഗങ്ങളായ മുരുകന്‍, അരുണ്‍, പ്രസാദ് എം.ജി, എന്‍.കെ ശിവന്‍കുട്ടി, സി.പി പ്രകാശ്, അനീഷ് മോഹന്‍, മഹിളാസമാജം, യുവജന സമാജം ഭാരവാഹികളും, സമാജ അംഗങ്ങളും സന്നിഹിതരായിരുന്നു. പായസ വിതരണവും നടന്നു.





0 Comments