കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ( KSTA) യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ DEO ഓഫീസ് ധര്‍ണ നടത്തി. തസ്തിക സംരക്ഷണത്തിന് 1:40 അനുപാതം നിലനിര്‍ത്തുക, കെട്ടിക്കിടക്കുന്ന പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ നിന്നും പ്രഥമാധ്യാപകരെ ഒഴിവാക്കുക , ഉച്ചഭക്ഷണ തുക വര്‍ധിപ്പിച്ച് സമയബന്ധിതമായി നല്‍കുക, കലാകായിക പ്രവൃത്തി പരിചയ അധ്യാപകരുടെ തസ്തിക സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. KSTA സംസ്ഥാന കമ്മറ്റിയംഗം V K ഷിബു ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം അശോക് ജി അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ കെ .രാജ്കുമാര്‍ , അനീഷ് നാരായണന്‍ ,അനൂപ് സി മറ്റം എന്നിവര്‍ സംസാരിച്ചു.





0 Comments