Breaking...

9/recent/ticker-posts

Header Ads Widget

നാടെങ്ങും UDF പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി



പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വന്‍ ലീഡ് നേടിയതൊടെ നാടെങ്ങും ആഹ്‌ളാദ  പ്രകടനങ്ങള്‍ നടന്നു. ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ അയര്‍ക്കുന്നത്ത് ചാണ്ടി ഉമ്മന് വന്‍ ലീഡ് ലഭിച്ചതോടെ UDF പ്രവര്‍ത്തകര്‍ ആഹ്‌ളാദ  പ്രകടനം നടത്തി. അയര്‍ക്കുന്നത്തു ഗ്രാമ വീഥികളില്‍ നിന്നും ചെറുകൂട്ടമായി എത്തിയ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആണ് സന്തോഷം പങ്കുവെച്ചത്. ഉമ്മന്‍ചാണ്ടി മരിച്ചിട്ടില്ല  ജീവിക്കുന്നു ഞങ്ങളിലൂടെ എന്നും മുദ്രാവാക്യം മുഴക്കിയും ഭരണ വിരുദ്ധ വികാര പ്രതിഷേധം ഉയര്‍ത്തിയും ആണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങളില്‍ പങ്കുചേര്‍ന്നത്. ജിജി നാഗമറ്റം, ബേബി മുരിങ്ങയില്‍, അടക്കമുള്ളവര്‍ ആഹ്‌ളാദ   പ്രകടനത്തിന് നേതൃത്വം നല്‍കി.



Post a Comment

0 Comments