അകലക്കുന്നത്തെ മാലിന്യമുക്തമാക്കാന്‍ ശുചിത്വബോധവത്കരണ റാലി നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് അകലക്കുന്നം പഞ്ചായത്തില്‍ ശുചിത്വ ബോധവല്‍ക്കരണ റാലി നടത്തിയത്.പൂവത്തിളപ്പ് മുണ്ടന്‍കുന്ന് കവലയില്‍ നിന്നും ആരംഭിച്ച റാലിയില്‍ ശുചിത്വ ബോധവത്കരണ സന്ദേശമുയര്‍ത്തിയ പ്ലക്കാര്‍ഡുകളുമേന്തി നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന യോഗം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ്ബ് തോമസ് ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ മാത്തുക്കുട്ടി ഞായര്‍കുളം,ശ്രീലത ജയന്‍, രാജശേഖരന്‍ നായര്‍, രഘു കെ.കെ, മാത്തുക്കുട്ടി ആന്റണി, തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി മിനി മുരളി, ശുചിത്വ മിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്‌സണ്‍ ഹരികുമാര്‍ മറ്റക്കര, കില റിസോഴ്സ് പേഴ്സണ്‍ കുര്യന്‍ വടക്കേടം, ഹെല്‍ത്ത് ഇന്‍പെക്ടര്‍ സനല്‍ സാം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദു സജി, ഹരിതകര്‍മ്മസേന കണ്‍സോഷ്യം പ്രസിഡന്റ് സ്മിത, സെക്രട്ടറി ശ്രീജ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. റാലിയില്‍ മികച്ച ഫ്ളോട്ടിനുള്ള സമ്മാനം ഹരിതകര്‍മ്മസേനയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ തൊഴിലുറപ്പും, കുടുംബശ്രീയും നേടി.





0 Comments